ബസ് തഞ്ഞു നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മയ്യിൽ പോലീസ്.
ഭാരതീയ ന്യായ സംഹിത സെക്ഷൻ 110 പ്രകാരം കേസെടുത്ത് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കേസിന്റെ വാദം ഇന്ന് നടക്കും. പ്രതിയോട് ഹാജരാവാനും കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.
ചാലോട്-മയ്യിൽ-കണ്ണൂർ ആസ്പത്രി റൂട്ടിലോടുന്ന ഐശ്വര്യ ബസ് ഡ്രൈവർ കുറ്റ്യാട്ടൂരിലെ രജീഷ് (38), യാത്രക്കാരൻ കണ്ടക്കൈയിലെ പി രാധാകൃഷ്ണൻ (56) എന്നിവർക്ക് നേരെയാണ് പ്രതി ആക്രമണം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടോടെ കമ്പിലിൽ വച്ച് ചേലേരി കയ്യങ്കോട് സ്വദേശി നസീർ (41) ആണ് ബസ് ജീവനക്കാരെയും യാത്രക്കാരനെയും ക്രൂരമർദനത്തിന് ഇരയാക്കിയത്.