മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ സി.പി.എം നേതാവ് എൻ.എൻ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെ യു ഡബ്ല്യു ജെ

പാലക്കാട്: സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള തൻ്റെ പരാമർശത്തില്‍ ഉറച്ച്‌ നില്‍ക്കുന്നതായി പ്രതികരിച്ചു. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും പെരുമാറ്റത്തിലും യൂണിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. 

ഹീനമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കൃഷ്ണദാസ് തയാറാകണമെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാവിന് യോജിക്കുന്ന തരത്തിലുള്ള മാന്യതയും സഭ്യതയും അദ്ദേഹത്തില്‍ നിന്നുണ്ടാകാതിരുന്നത് അത്യന്തം നിരാശാജനകമാണ്.

ഇറച്ചിക്കടയ്ക്ക് മുൻപില്‍ നില്‍ക്കുന്ന പട്ടികളെപ്പോലെയാണ് മാധ്യമ പ്രവര്‍ത്തകർ എന്ന് വിശേഷിപ്പിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നു പറഞ്ഞ് കൃഷ്ണദാസ്, വിമർശിച്ചത് കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണെന്നും പ്രതികരിച്ചു.

പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് പറഞ്ഞ അദ്ദേഹം, താൻ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു നാളായി മാധ്യമപ്രവർത്തകരുടെ സംഘടനായ കെ യു ഡബ്ല്യു ജെയോട് പരമ പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു.

ഉറച്ച ബോധ്യത്തിലായിരുന്നു പ്രസ്താവനയെന്ന് കൃഷ്ണദാസ് മാധ്യമങ്ങളോട് ആവർത്തിച്ചു പറഞ്ഞു.

വളരെ പുതിയ വളരെ പഴയ