കേരളത്തിന് പുറത്തു നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം

 


തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയ മലയാളികൾക്ക് എട്ടിന്റെ പണിയായി, കേരളത്തിന് പുറത്തു നിന്നെടുത്ത ലൈസൻസ് ഇനി കേരളത്തിലേക്ക് മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ച് കാണിക്കണം എന്നാണ് പുതിയ നിയമം വരുന്നത്.

കേരളത്തിന് പുറത്ത് നിന്ന് വളരെ എളുപ്പത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കും. ഇതിനാൽ നിരവധി പേർ കേരളത്തിന് പുറത്ത് പോയി ലൈസൻസ് എടുക്കുന്നു. ഇതിനെ തുടർന്നാണ് പുതിയ രീതി കേരളത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്നത്.

 സർക്കാർ ലൈസൻസ് എടുക്കുന്ന രീതികളിൽ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടു വന്നിരുന്നു. ഇതേ തുടർന്ന് ലൈസൻസ് എടുക്കുന്ന പകുതിയാൾക്കും ലൈസൻസ് കിട്ടാത്ത അവസ്ഥ വന്നു. ടെസ്റ്റ് മാനദണ്ഡങ്ങൾ കടുപ്പിക്കുകയും ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തതോടെയാണ് നിരവധി പേർ കേരളത്തിൽ നിന്ന് പുറത്തു പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലൈസൻസ് എടുക്കാൻ തുടങ്ങിയത്.

വളരെ പുതിയ വളരെ പഴയ