താണയിലെ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിൻ്റെ മറവില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റില്‍

 


കണ്ണൂർ: ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍. താണയിലെ വിദേശ നാണ്യ വിനിമയ സ്ഥാപനത്തിന്റെ പേരില്‍ കൊല്ലം സ്വദേശിയുടെ 43 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യ പ്രതി ഏച്ചൂർ വട്ടപ്പൊയില്‍ താഴേ വീട്ടില്‍ ഹൗസിലെ ജസീറ (32) യെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

താണയിലെ സാറ എഫ് എക്സ് എന്ന സ്ഥാപനത്തിന് വേണ്ടി പണം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞാണ് കൊല്ലം കടക്കല്‍ സ്വദേശി അഷറഫില്‍ നിന്നും 43, 59, 950 രൂപ നിക്ഷേപമായി വ്യാജ ബാങ്ക് അക്കൗണ്ട് വഴിയും മറ്റും കൈക്കലാക്കിയത്. വിദേശത്തുള്ള പരിചയം വെച്ചാണ് പ്രതി അഷറഫുമായി ബന്ധം സ്ഥാപിച്ചത്. 

റോബോട്ടിക് ട്രേഡിംഗില്‍ നിക്ഷേപം നടത്തിയാല്‍ നിക്ഷേപത്തിന്റെ 20% ലാഭം തരുമെന്നുള്ള വാഗ്ദാനത്തില്‍ പ്രേരിതനായാണ് 2022 ജൂലൈ മുതല്‍ ഒക്ടോബർ വരെയുള്ള വിവിധ സമയങ്ങളില്‍ പണം നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വളരെ പുതിയ വളരെ പഴയ