മട്ടന്നൂർ : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ എം ഡി എ എ യുമായി യുവാക്കൾ പോലീസ് പിടിയിലായി. പേരാവൂർ സ്വദേശി മുഹമ്മദ് അഫ്സൽ കണ്ണൂർ ചൊവ്വ സ്വദേശി പി നമ്രിൻ എന്നിവരെയാണ് മട്ടന്നൂർ എസ് ഐ കെ നിധിന്റെ നേതൃത്വത്തിൽഅറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 13.25 ഗ്രാം എം ഡി എം എ കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടാളി കോയസൻ കുന്നിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബൈക്കിൽ കണ്ണൂരിൽ നിന്ന് ചാലോട് ഭാഗത്തേക്ക് വരികയായിരുന്ന ഇവരെ കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ, ഷംസീർ, ജിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

#tag:
കണ്ണൂർ