ഹൈകോടതി വിധിയിൽ അപ്പീലിനില്ല; ഇനി സൺഫിലിം ഒട്ടിക്കാമെന്ന് ട്രാൻസ്പോർട് കമീഷണർ

 


വാഹന ചില്ലുകളിൽ നിർദിഷ്ട മാനദണ്ഡം അനുസരിച്ച് സേഫ്റ്റി ഗ്ലെയ്സിങ് (നേർത്ത സൺഫിലിം) ഉപയോഗിക്കാമെന്ന ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് മോട്ടോർവാഹന വകുപ്പ് തീരുമാനം. 

വിധി നടപ്പാക്കാനാണ് തീരുമാനമെന്ന് വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഹൈകോടതി ഉത്തരവ് യുക്തിസഹമാണെന്ന നിഗമനത്തിലാണ് വകുപ്പ്. നേരത്തെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും സമാന പ്രതികരണം നടത്തിയിരുന്നു. 

കോടതി നിർദേശിച്ചിരിക്കു ന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇനി കൂളിങ് ഫിലിം ഒട്ടിക്കാം. അതേസമയം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരും.

 വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുക ളിൽ 50 ശതമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ചാൽ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈകോടതി വിധി. 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് സേഫ്റ്റി ഗ്ലാസുകൾക്ക് പകരം 'സേഫ്റ്റി ഗ്ലേസിങ്' കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ