അബ്ദുറഹീമിന്റെ മോചനം. അന്തിമ വാദത്തിനായി കോടതിയില്‍ ഹരജി നല്‍കി.


കേരളം : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുറഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു.ജൂലൈ 2 ന് വധ ശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താകുറിപ്പിൽ പറഞ്ഞു. അതേസമയം പൊതുഅവകാശം സംബന്ധിച്ച് അന്തിമ വിധിക്കായി റിയാദ് ക്രിമിനൽ കോടതിയിൽ നൽകിയ ഹരജി കോടതി സ്വീകരിച്ചു.

വളരെ പുതിയ വളരെ പഴയ