മാഹി : മാഹി പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത് പന്തക്കലിൽ നിത്യസംഭവമാകുകയാണ്.. പടിക്കോത്ത് റോഡ്, ഇടയിൽ പീടിക പ്രിയദർശിനി ബസ്സ് സ്റ്റോപ്പ്, പന്തോക്കാട് കവല എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്കും, ഇടവഴികളിലേക്കും ഒഴുകുകയാണ്.പടിക്കോത്ത് റോഡിൽ പൊതുമരാമത് വകുപ്പ് ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി വെള്ളം ചോർന്ന് പോകുന്നത് അടച്ചിരുന്നു.രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പൊട്ടിയ അവസ്ഥയിലായി. അഞ്ചരക്കണ്ടി പുഴ വെള്ളം ശുചീകരിച്ച് കേരള വാട്ടർ അതോറിറ്റിയാണ് ചാർജ് ഈടാക്കി മാഹിക്ക് കുടിവെള്ളം നൽകുന്നത് - വെള്ളം ഇങ്ങനെ പാഴാവുമ്പോൾ നഷ്ടം സംഭവിക്കുന്നത് പുതുച്ചേരി സർക്കാറിനാണ്.