വയനാടിനെ കൈപിടിച്ചുയർത്താനായി SPC തലശ്ശേരി സബ്ഡിവിഷന് കീഴിലുള്ള 8 യൂണിറ്റുകൾ ഒന്നിച്ചു കൈകോർത്തു. സ്കൂളിലെ SPC കേഡറ്റ്സിന്റെ നേതൃത്വത്തിൽ സമാഹരിച്ച തുക 1,07,500 രൂപ CMDRF ലേക്ക് സംഭാവന ചെയ്യുന്നതിന് വേണ്ടി, ജില്ലാ കളക്ടർക്ക് കൈമാറുന്നതിനായി തലശ്ശേരി ASP കെ എസ് ഷഹൻഷാ IPS ഏറ്റുവാങ്ങി. സേക്രഡ് ഹാർട്ട്, സെൻറ് ജോസഫ്സ്, മമ്പറം ഹൈസ്കൂളിലെയും മമ്പറം ഹയർ സെക്കന്ററി സ്കൂളിലെയും കേഡറ്റുകൾ,കോട്ടയം രാജാസ് ഹൈ സ്കൂൾ പാതിരിയാട്, എകെജി മെമ്മോറിയൽ ഗവൺമെന്റ്ഹയർ സെക്കൻഡറി പിണറായി, എകെജി മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിലെ കേഡറ്റുകൾ, ഗവൺമെന്റ് ഹയർ സെക്കന്ററി വടക്കുമ്പാട് എന്നീ 8 യൂണിറ്റുകളിലെ എസ് പി സി കേഡറ്റുകളുടെ പ്രതിനിധികളും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ ചുമതല വഹിക്കുന്ന അധ്യാപകരും ചേർന്നാണ് തുക കൈമാറിയത്. വയനാട്ടിലെ ദുരന്ത ഭൂമി നേരിട്ട് സന്ദർശിച്ചതിന്റെ അനുഭവം ASP ശ്രീ കെ എസ് ഷഹൻഷ IPS കേഡറ്റുകളു മായി പങ്കുവയ്ക്കുകയും, ഈ സദുദ്യമത്തിന്റെ പേരിൽ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
