തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ക്യാമ്പസ് മാലിന്യമുക്ത പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പി.ടി.എയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ തുടക്കം കുറിച്ച, ശുചീകരണ പ്രവർത്തനങ്ങളിൽ, കണ്ണൂർ തോട്ടടയിൽ നിന്നും പങ്കെടുത്ത ശ്രീമതി ദിനില പ്രകാശൻ എന്ന രക്ഷിതാവ് ഹരിത സന്ദേശ പ്രചരണാർത്ഥം "പച്ചോല തൊപ്പി" സമാനമായി നൽകിയത് ശ്രദ്ധേയമായി,
പരിപാടി ഉദ്ഘാടനം ചെയ്ത സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎക്കും മറ്റുള്ളവർക്കുമായി, പച്ചോലയിൽ മെടഞ്ഞെടുത്ത മനോഹരമായ ഓല തൊപ്പികൾ സമ്മാനമായി കണ്ണൂരിൽ നിന്ന് എത്തിക്കുകയായിരുന്നു,
പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിൽ മനുഷ്യജീവൻ പോലും അപഹരിക്കപ്പെടുന്ന ഞെട്ടിക്കുന്ന വാർത്തകളുടെ വർത്തമാനകാല സാഹചര്യത്തിൽ, ജൈവ വസ്തുക്കൾ കൂടുതൽ ഉപയോഗിക്കാനുള്ള ഹരിത സന്ദേശം പകർന്നു നൽകുക എന്ന മഹത്തരമായ ലക്ഷ്യത്തോടെ യാണ് കണ്ണൂരിൽ നിന്ന് ഒലത്തൊപ്പി തയ്യാറാക്കി എത്തിച്ചത്,
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് ആണ് ഓല തൊപ്പികൾ നിർമ്മിച്ചു നൽകിയത്,
പഴയകാലത്ത് മലയാളികൾ ഓലയിൽ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നു അവയൊക്കെ ഈട് നിൽക്കുന്നതും ഗുണമേന്മയുള്ളതും ആയിരുന്നു, ഓലയിൽ മെടഞ്ഞെടുത്ത വിവിധതരം കൊട്ടകൾ, പഴയകാലത്ത് ഉപയോഗിച്ചിരുന്നു
പക്ഷേ ഇന്ന് അതിനെല്ലാം പകരം പ്ലാസ്റ്റിക്കിലാണ് ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് മാലിന്യം വലിയ ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ, വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തി കഴിയാവുന്ന മേഖലയിലെങ്കിലും ജൈവ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്ന പ്രസക്തമായ ആശയമാണ് ഈ പ്രവർത്തിയിലൂടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തൃശ്ശൂർ മെഡിക്കൽ കോളേജ് PTWA എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ ദിനില പ്രകാശിനും, PTWA പ്രസിഡൻറ് ശ്രീ.ബാലൻ കെ.കെ എന്നിവർക്കും സാധിച്ചത് .
തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർഥിനിയായ ദിയ പ്രകാശിന്റെ മാതാവാണ് ശ്രദ്ധേയ പ്രവർത്തനം നടത്തിയ കണ്ണൂർ തോട്ടട സ്വദേശിനിയായ ദിനില പ്രകാശൻ.
പരിപാടിയിൽ നഗരസഭ അധ്യക്ഷൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എൻ അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ സനൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ എം. രാധിക, നഗരസഭ കൗൺസിലർ അനൂപ് കിഷോർ, അവണൂർ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി ശങ്കുണ്ണി, പ്രസാദ് താണിക്കുടം, പി എസ് ജയകുമാർ, തോംസൺ തലക്കോടൻ, ബി ഷാഹിന എന്നിവർ പ്രസംഗിച്ചു,
മെഡിക്കൽ കോളേജ് ഉൾപ്പെടുന്ന 250 ഏക്കറോളം സ്ഥലം ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്, വിവിധ സംഘടനകളുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂടെ പങ്കാളിത്തത്തോടെയാണ് ഒരാഴ്ച തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്,
