കൂത്തുപറമ്പ്: കനത്ത മഴയിൽ വെള്ളം കയറി വീടും വ്യാപാര സ്ഥാപനങ്ങളും ഉപജീവനമാർഗവും നഷ്ട്ടപ്പെട്ടവരെ സഹായിക്കുന്നതിന് മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് റിലീഫ് സെന്റർ തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ, സെക്രട്ടറി എസ് അനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 വർഷത്തിനിടെ ആദ്യമായാണ് മെരുവമ്പായി പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് നിർവേലി, പാലോട്ട്കുന്ന്, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തറ, വെള്ളാനപ്പൊ യിൽ ഭാഗങ്ങളിൽ വെള്ളം കയറിയത്. മുന്നൂറോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 11 വീട് പൂർണമായും രണ്ട് വീട് ഭാഗികമായും തകർന്നു. എട്ടുവീടുകൾ വാസയോഗ്യമല്ലാതായി.
ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, രേഖകൾ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം നഷ്ടമായി. വ്യാപകമായി കാർഷിക വിളകളും കന്നുകാലികളും നശിച്ചതിലൂടെ 10 കോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. ഈ പ്രദേശങ്ങളിലെ 33 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി രണ്ടുകോടിയിലധികം രൂപയുടെ നാശമുണ്ടായി. 30 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് എത്തിക്കുന്ന നടപടി കെ കെ ശൈലജ എംഎൽഎ മുഖാന്തരം സ്വീകരിച്ചുവരികയാണ്. അതോടൊപ്പം പാസ്പോർട്ട്, ആധാർ കാർഡ്, മറ്റ് രേഖകൾ നഷ്ടപ്പെട്ടവർക്കും വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കും. മൂന്നാംപീടിക മാപ്പിള എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് പ്രളയബാധിതരെ പാർപ്പിക്കുന്നത്. ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവും ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചെളിവെള്ളം കയറി മലിനമായ വീടുകളിൽ രാഷ്ട്രീയ പാർടികളുടെയും യുവജന, സാമൂഹ്യ, മത സംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിച്ചു.
മാലിനമായ കിണറുകൾക്കും. അതുവരെ വാട്ടർ അതോറിറ്റിയുമായി. ബന്ധപ്പെട്ട് കുടിവെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 21 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിക്കും. ദുരിതബാധിതരെ സഹായിക്കുന്നതിന് പഞ്ചായത്ത് ഓഫീസിൽ റിലീഫ് സെന്റർ തുടങ്ങി. മുഴുവനാകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും പഞ്ചായത്ത് ഭാരവാ ഹികൾ അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ കെ ഷിവ്യ എം ഷീന, അസിസ്റ്റന്റ് സെക്രട്ടറി പി ലതീഷ് ബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
