കതിരൂർ: ബി എസ് എൻ എൽ ഓഫീസിന് സമീപം പതിനെട്ടാം വാർഡിൽ ബാവാച്ചിയുടെ വീട്ടിന് സമീപം പുല്ല്യോട്ട് കാവിലേക്ക് പോകുന്ന ഇടവഴിയിൽ നാട്ടുകാർക്ക് ഭീഷണി ഉയർത്തി വലിയ പടുമരം. ഈ പറമ്പിന്റെ ഉടമയോടും വാർഡ് മെമ്പറോഡും കതിരൂർ പഞ്ചായത്തിലും നിരവധി തവണ പരാതിപെട്ടിട്ടും യാതൊരു നടപടിയും എടുത്ത് കാണുന്നില്ലന്ന് നാട്ടുകാരുടെ പരാതി കതിരൂർ ഹൈസ്കൂളിലേക്കും തൊട്ടടുത്ത അംഗൻവാടിയിലേക്കും വിദ്യാർത്ഥികൾ കാൽ നടയായി പോകുന്ന ഒരു പ്രധാന ഇടവഴിയാണ് ഇത്.
രേഖാമൂലം പരാതി ലഭിച്ചാൽ പരിഗണിക്കാമെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്
