പിണറായി എജ്യുക്കേഷണൽ ഹബ് ; സംഘാടക സമിതി രൂപീകരിച്ചു

 


പിണറായി എജ്യുക്കേഷണൽ ഹബിന്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 23 ന് രാവിലെ 10 ന് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. പിണറായി കൺവെൻഷൻ സെൻ്ററിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ അധ്യക്ഷനായി.

കെ. പ്രദീപൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി കെ. ഗീത, ടി. സജിത എ.വി. ഷിബ, കെ.പി. ലോഹിതാക്ഷൻ, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ഇൻ്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയരക്ടർ ഡോ സാബു, റിസർച്ച് ആന്റ് ഡവലപ്മെന്റ് സെൽ ഡയരക്‌ടർ ഡോ. അനൂപ് കുമാർ, പ്രൊജക്‌ട് ഹെഡ് മനോജ് ചുമ്മാർ തുടങ്ങിയവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ ചെയർമാനായും പിണറായി പഞ്ചായത്തി പ്രസിഡന്റ് കെ.കെ.രാജീവൻ ജനറൽ കൺവീനറുമായി 75 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. 13 ഏക്കറോളം സ്ഥലത്ത് 275 കോടി രൂപ ചിലവിലാണ് പിണറായി എജ്യുക്കേഷണൽ ഹബ് യാഥാർത്ഥ്യമാക്കുന്നത്.

വളരെ പുതിയ വളരെ പഴയ