കണ്ണൂർ ജില്ലാ ആശുപത്രിയിലെ കക്കൂസ്, കുളിമുറി അറ്റകുറ്റപണികൾ, സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പ് വൃത്തിയാക്കൽ, ഡ്രൈനേജ് പൈപ്പുകളുടെ ചോർച്ച, ബ്ലോക്ക് പരിഹരിക്കൽ, സൺഷേഡ് വൃത്തിയാക്കൽ എന്നീ പ്രവൃത്തികൾ 2024 സെപ്റ്റംബർ ഒന്ന് മുതൽ 2025 ആഗസ്റ്റ് 31 വരെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി നിർദേശപ്രകാരം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോറം ആഗസ്റ്റ് 19 മുതല 23 വരെ ജില്ലാ ആശുപത്രിയിൽനിന്ന് ലഭിക്കും.