Zygo-Ad

നാളെ മുതൽ റേഷൻ വാങ്ങാം: വെള്ളകാർഡിന് 6 കിലോ, നീലയ്ക്ക് 2 കിലോ അധിക അരി


മാർച്ച് മാസത്തിൽ വെള്ള കാർഡുകാർക്ക് റേഷൻകട വഴി ആറ് കിലോഗ്രാം അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് ഇത്. ലഭ്യത അനുസരിച്ച് കിലോ ഗ്രാമിന് 17 രൂപ നിരക്കിൽ നാലു കിലോ ഗ്രാം വരെ ആട്ടയും ലഭിക്കും. 

നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ ഗ്രാം അരി വീതം ലഭിക്കും. അധികമായി രണ്ടു കിലോ ഗ്രാം അരി കിട്ടും. 10.90 രൂപ നിരക്കിലാണിത്. നാലു കിലോ ഗ്രാം വരെ ആട്ടയും ലഭിക്കും.

പിങ്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ ഗ്രാം അരിയും ഒരു കിലോ ഗ്രാം വീതം ഗോതമ്പും ലഭിക്കും. ഗോതമ്പിൻ്റെ അളവ് കുറയ്ക്കണമെങ്കിൽ 

നാലു കിലോ ഗ്രാം വരെ ആട്ട ലഭ്യ മാകും. കിലോയ്ക്ക് ഒമ്പത് രൂപ നിരക്കിലാണിത്. മഞ്ഞ കാർഡു കാർക്ക് 30 കിലോഗ്രാം അരിയും രണ്ടു കിലോ ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മൂന്ന് പായ്ക്കറ്റ് ആട്ട ഏഴ് രൂപ നിരക്കി ലും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.

ബ്രൗൺ കാർഡ് ഒഴികെ എല്ലാ കാർഡുകാർക്കും ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുടമകൾക്ക് നാലു ലിറ്റർ മണ്ണെണ്ണയും ലഭ്യത അനുസരിച്ച് വിതരണം ചെയ്യും. 

മാസാന്ത്യ സ്റ്റോക്കെടുപ്പിൻ്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയാ ണ്. ചൊവ്വ മുതൽ മാർച്ച് മാസത്തെ ഭക്ഷ്യധാന്യം വാങ്ങാം.

വളരെ പുതിയ വളരെ പഴയ