കൊച്ചി: പ്രമുഖ യുവ സംവിധായകനും പയ്യന്നൂർ സ്വദേശിയുമായ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സി'ന്റെ സംവിധായകനാണ് ചിദംബരം.
2022-ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കൂടുതൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
