Zygo-Ad

പാചകവാതക വിലയിൽ വീണ്ടും വർധനവ്; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

 


ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ എണ്ണക്കമ്പനികൾ വർധനവ് വരുത്തി. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 29 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ പുതിയ സിലിണ്ടർ വില 1776 രൂപയായി ഉയർന്നു.

എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ നടത്തുന്ന വില പുതുക്കലിന്റെ ഭാഗമായാണ് ഈ നടപടി. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ ഉണ്ടായ ഈ വില വർധനവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആഘാതമാകും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർധനവിനും ഇടയാക്കിയേക്കാം.

അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.



വളരെ പുതിയ വളരെ പഴയ