ഇരിട്ടി: ഉദ്‌ഘാടന ദിവസം ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഹോട്ടൽ ഉടമ. തിങ്കളാഴ്ച ഇരിട്ടി നേരംപോക്ക് ബാലക്കണ്ടി റോഡിൽ ഉദ്‌ഘാടനം ചെയ്ത പുലരി ഹോട്ടലിന്റെ ഉടമ ഉളിയിൽ കാരക്കുന്ന് സ്വദേശി പ്രവീൺ ചെമ്മേരിയാണ് ഉദ്‌ഘാടനദിവസത്തെ വരവ് മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഹോട്ടലിന് മുന്നിൽ നടന്ന ചടങ്ങിൽ പ്രവീൺ ഇരിട്ടി തഹസിൽദാർ വി.എസ്. ലാലിമോൾക്ക് ചെക്ക് കൈമാറി. ഹെഡ്‍ക്വർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ ഷീന, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എൻ.കെ. മനോജ്, വ്യാപാരി വ്യവസായി ഇരിട്ടി യൂണിറ്റ് യൂണിറ്റ് പ്രസിഡന്റ് റജി തോമസ് എന്നിവർ പങ്കെടുത്തു. രാവിലെ നടന്ന ചടങ്ങിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലതയാണ് ഹോട്ടലിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്