അഴിയൂർ:കഴിഞ്ഞ രണ്ടാം തീയ്യതി അഴിയൂർ കുഞ്ഞിപ്പള്ളി പരിസരത്ത് പൊതു സ്ഥലം കയ്യേറി അനധികൃത കച്ചവട സ്ഥാപനം ഉദ്ഘാടനം ചെയ്ത അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇതുവരെയും നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് ഇന്ന് അഴിയൂർ ടൗണിലുള്ള വ്യാപാരികൾ പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കാൻ വന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് കവറുകളും നൂറ് രൂപ ഫീസും കൊടുക്കാതെ പ്രതിഷേധിച്ചു.തുടർന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ് വ്യാപാരി മെമ്പർ മുബാസ് കല്ലേരിയുമായി ചർച്ച നടത്തി.അനധികൃത കച്ചവടങ്ങൾക്ക് നടപടി സ്വീകരിക്കും എന്ന് സെക്രട്ടറിയുടെ ഉറപ്പിൻമേൽ ഹരിത കർമ്മസേനയുമായി സഹകരിക്കാൻ വ്യാപാരികൾ പിന്നീട് തയ്യാറാവുകയും ചെയ്തു.