കണ്ണൂർ:-കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് ആഗസ്റ്റ് 23ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, കെ സുധാകരൻ എംപി എന്നിവർ സംസാരിക്കും.