ഇരിട്ടി : തൊഴിലാളികൾക്കും ജീവനക്കാർക്കും ഫാം സൊസൈറ്റിയിൽ നിന്ന് ലോൺ ലഭിക്കുന്നതിനുള്ള നിബന്ധനകൾ പുനസ്ഥാപിക്കുക, ശമ്പള കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യുക, ബോണസ് അനുവദിക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആറളം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഫാം ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ. ടി. ജോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ആറളം ഫാം വർക്കേഴ്സ് യൂണിയൻ സിഐടിയു യൂണിറ്റ് സെക്രട്ടറി കെ. കെ. ജനാർദ്ദനൻ അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ആന്റണി ജേക്കബ്, പി. വി. പുരുഷോത്തമൻ, പി.കെ. ഷാബു, ജയദീപ് തുടങ്ങിയവർ സംബന്ധിച്ചു.