വ്യാപാര സമൂഹത്തിനോട് മയ്യഴി ഭരണകൂടം കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിക്ഷേധ ധർണ്ണ സമരം നടത്തി.


മാഹി: മാഹി ഭരണകൂടത്തിന്റെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെ മാഹി വ്യാപാര വ്യവസായ ഏകോപന സമിതി നേതൃത്വത്തിൽ നടന്ന  മാർച്ച് പുതുശ്ശേരി ട്രേഡേഴ്സ് ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.

ഏകോപന സമിതി വൈസ് ചെയർമാൻ ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ച ധർണ സമരത്തിൽ നാലുതറ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പായറ്റ അരവിന്ദൻ ഏകോപന സമിതി സെക്രട്ടറി  കെ കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.  സമരപരിപാടികൾക്ക്  കെ പി അനൂപ് കുമാർ, കെ ഭരതൻ, ടി എം സുധാകരൻ,  ദിനേഷ് പൂവച്ചേരി,  സ്റ്റാർ പ്രദീപൻ,  എ വി യൂസഫ് ,എ വി സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.ഏകോപനസമിതി ജനറൽ സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും സംഘടനാ ട്രഷറർ ജനാബ് അഹ്മദ് സമീർ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ