തലശ്ശേരി. ജില്ല സബ്ബ് ജൂനിയർ ജൂഡോ ചാമ്പ്യൻ ഷിപ്പിൽ ജാപ്പനീസ് മാർഷൽ ആർട്സ് അക്കാഡമി ചക്കരക്കൽ 5 സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനവും തലശ്ശേരി ജാപ്പനീസ് ബുഡോ ജൂഡോ അക്കാദമി 4 സ്വർണ്ണ മെഡലോടെ രണ്ടാം സ്ഥാനവും ചെങ്ങളായി ട്രിയോ ജൂഡോ അക്കാദമി 3 സ്വർണ്ണത്തോടെ മൂന്നാം സ്ഥാനവും നേടി. ഒരു ക്ലബ്ബിന് 2 കുട്ടികളെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുകയുള്ളു എന്ന അസോസിയേഷൻ്റെ നിബന്ധനകൾക്ക് വിധേയമായി കഴിവുള്ള കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കുവാൻ ജാപ്പനിസ് ബൂഡോ ജൂഡോ അക്കാഡമിയിലെ വിദ്യാർഥികളെ മറ്റ് ക്ലബ്ബുകൾക്ക് വിട്ടു കൊടുത്തു കൊണ്ട് ആ ക്ലബ്ബുകളിലൂടെയും ചേർത്ത് 7 സ്വർണ്ണവും 9 വെള്ളിയും നേടി കൊണ്ട് മാതൃകാപരമായി പ്രവർത്തിച്ചതിന് തലശ്ശേരി ജാപ്പനീസ് ബൂഡോ ജൂഡോ അക്കാഡമിയിലെ 13 പേർ അടുത്ത മാസം നടക്കുന്ന സംസ്ഥാന ജൂഡോ മത്സരത്തിൽ പങ്കെടുക്കുവാനർഹരായതിൽ ജാപ്പനീസ് ബൂഡോ ജൂഡോ അക്കഡമി തല ശ്ശേരി ടീമിനെ ടെക്നിക്കൽ ചെയർമാൻ വി നന്ദകുമാർ സമാപന സമ്മേളനത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
എ എസ് പി ഷഹൻഷാ IPS ഉദ്ഘാടനം ചെയ്തു. മുൻസിഫ് മജിസ്‌ട്രേട്ട് (പയ്യോളി ) ആർ. വിഘനേഷ് മുഖ്യതിഥി ആയിരുന്നു. ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് പി. എ. സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ വാർഡ് മെംബർ ഫിൽഷാദ് , ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസ് പ്രസിഡണ്ട് സെൻസെയ് സി. എൻ. മുരളി, ജില്ലാ ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ വി. നന്ദ കുമാർ, ലയൺസ് ക്ലബ്ബ് റീജൻ ചെയർപെഴ്സൺ പി. പി. സുധേഷ്, ജൂഡോ അസോസിയേഷൻ ജോ.സെക്രട്ടറി ഇ. ഷഫീക്, ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസ് സെക്രട്ടറി സി. രാധാകൃഷ്ണൻ, എം വി ദിനേഷ് എന്നിവർ പ്രസംഗിച്ചു. കേരള ജൂഡോ അസോസിയേഷൻ റഫറി ഫഹദ് കോഴിക്കോട് മത്സരം നിയന്ത്രിച്ചു സാൻജോസ് മെട്രോപൊളിറ്റൻ സ്ക്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാ. അഖിൽ മാത്യു മുക്കുഴി സമ്മാനം വിതരണം ചെയ്തു.