തലശ്ശേരി: തലശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജേണലിസം ക്ലബിൻ്റെ നേതൃത്വത്തിൽ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. പ്ലസ് ടു .വിദ്യാർത്ഥികളായ അവന്തിക സി ,കെ റോഷ്ലീന എന്നിവർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.
തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾപ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളായ അവന്തിക സി ,കെ റോഷ്ലീന എന്നിവർ തങ്ങളുടെ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് സ്കൂളിൽ പ്രദർശനം ഒരുക്കിയത്. സ്കൂൾ ജേണലിസം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പ്രദർശനം, ഇരുവരും ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ല തങ്ങളുടെ മനസിൽ പതിഞ്ഞ കാഴ്ചകൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കുകയായിരുന്നു. അധ്യാപകരുടെയും കൂട്ടുകാരുടെയും പൂർണ്ണ പിന്തുണ ഉണ്ടെന്ന് ഇരുവരും പറഞ്ഞു (ബൈറ്റ് ).സ്കൂളിൽ നടക്കുന്ന പ്രധാന ചടങ്ങുകളുടെ ചിത്രങ്ങൾ എടുക്കുന്നതും ഈ വിദ്യാർത്ഥിനികളാണ്. എൻ.എസ്. എസ്. യൂണിറ്റിൻ്റെയും കലാ ട്രൂപ്പിൻ്റെയും സജീവ പ്രവർത്തകർ കൂടിയാണ്ഇരുവരും.