Zygo-Ad

കിണറ്റിൽവീണ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

 കൂത്തുപറമ്പ് : പൂക്കോട് ചന്ദ്രശേഖരൻ തെരുവിൽ കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. കറുത്ത ഹൗസിൽ എം പ്രിയ(51)യാണ് വീടിന് സമീപത്തെ 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ശനി രാവിലെ അഞ്ചോടെയായിരുന്നു അപകടം. ഉടൻ സ്ഥലത്തെത്തിയ കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയ ത്തിലെ റെസ്ക്യൂ ഓഫീസർ എം വൈശാഖ് കിണറ്റിലിറങ്ങി പ്രിയയെ കരയ്ക്കെത്തിക്കുകയായിരുന്നു. പരിക്കേറ്റ പ്രിയയെ തലശേരി സഹകരണ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ റെസ്ക്യൂ ഓഫീസർ കെ സജിത്തിൻ്റെ നേതൃത്വത്തിൽ ഓഫീസർമാരായ എം പി റിജിൻ, എം വിപീഷ്, ഡ്രൈവർ എൻ രജീഷ് എന്നിവരും സംഘത്തിലുണ്ടായി.

വളരെ പുതിയ വളരെ പഴയ