അങ്കോളയില്‍ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന്റെ ജീവന് വേണ്ടി ലോകമെമ്ബാടുമുള്ള മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുമ്ബോള്‍ കർണാടക സർക്കാരില്‍ ശക്തമായ സ്വാധീനമുള്ള കോണ്‍ഗ്രസ് ദേശീയ നേതാവ് ഹരിപ്പാട് മണ്ഡലത്തില്‍ സ്വീകരണ പരിപാടികളിലായിരുന്നു.
അർജുൻ അടക്കമുള്ള മലയാളികളെ കണ്ടെത്താൻ കണ്ണാടകയിലെ കോണ്‍ഗ്രസ് സർക്കാർ കാര്യമായ നടപടികള്‍ സ്വീകരിക്കാത്ത ഘട്ടത്തിലാണിത്.
കർണ്ണാടക സർക്കാരില്‍ ഏറെ സ്വാധിനമുള്ള മലയാളിയായ കെ സി വേണുഗോപാല്‍ എംപി ഇന്നലെ ഹരിപ്പാട് മണ്ഡലത്തില്‍ സ്വീകരണ പരിപാടിയില്‍ ആയിരുന്നു. മലയാളികള്‍ പ്രതീക്ഷയോടെ അർജുനെ കാത്തിരിക്കുമ്ബോഴാണ് ആഘോഷ പരിപാടികള്‍ നടന്നത്. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ വിമർശനങ്ങള്‍ ഇപ്പോള്‍ ഉയർന്നുവരികയാണ്. മലയാളിയുടെ മനുഷ്യ ജീവന് പോലും വില കല്‍പിക്കാതെ തൊട്ടടുത്ത് ഉണ്ടായിട്ട് പോലും അവിടെ എത്താതെയാണ് കെ സി വേണുഗോപാല്‍ എംപി സ്വന്തം താത്പര്യത്തിനായ് സ്വീകരണ പരിപാടി നടത്തിയത്. ഇന്നലെ നടന്ന സ്വീകരണത്തിന്റെ വാർത്ത പുറത്ത് വന്നതോടെ കെ സി വേണുഗോപാലിനെതിര കോണ്‍ഗ്രസ് പ്രവർത്തകർക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
