Zygo-Ad

കെ റെയിൽ വിരുദ്ധ ജനകീയ സമര സമിതി 1250-ആം ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു .

 


കുഞ്ഞിപ്പള്ളി:കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖല കമ്മിറ്റി 1250-ാം ദിനാചരണവും സിൽവർ ലൈനും കേരളവും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

സിൽവർ ലൈനും കേരളവും എന്ന വിഷയത്തിൽ വിശദമായ ചർച്ച നടന്നു. സെമിനാറിന് സമരസമിതി അഴിയൂർ മേഖല കൺവിനർ ശ്രീ. പാമ്പള്ളി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സമരസമിതി അഴിയൂർ മേഖല വനിത കമ്മിറ്റി കൺവീനർ ശ്രീമതി. ടി.എച്ച്. സതി ടീച്ചർ അദ്ധ്യക്ഷം വഹിച്ചു. അഴിയൂർ യൂനിറ്റ് കൺവീനർ

ശ്രീ.ഷുഹൈബ് കൈതാൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയപാത വികസനം ആരംഭിച്ചത് മുതൽ കേരളത്തിൽ അനുഭവപ്പെടുന്ന മണ്ണിടിച്ചലും വെള്ളക്കെട്ടും ജനജീവിതം ദുസ്സഹമാക്കിയത് കേരളത്തിന്റെ പരിസ്ഥിതി പരിഗണിക്കാതെയുള്ള വികസന പ്രവർത്തനത്തിന്റെ ഫലമായാണ് എന്നും കേരള സർക്കാർ ഇതൊന്നും കാണാതെ പോകുന്നതിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തുകയും അർദ്ധ അതിവേഗപാത കൂടി വന്നാലുള്ള ഭവിഷ്യത്ത് കേരള ജനത കാണാതെ പോകരുത് എന്നും അദ്ദേഹം പറഞ്ഞു. സർവ്വശ്രീ.വിജയൻ. കെ.പി, രവീന്ദ്രൻ എം.കെ, ബാലകൃഷ്ണൻ കെ.വി, അശോകൻ കളത്തിൽ, വിദ്യ ശശീന്ദ്രൻ,ശ്രീലത രവീന്ദ്രൻ, സ്മിത സരയു,ഷീന സുരേന്ദ്രൻ, മനോജ്. സി.കെ,സരള വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ശേഷം നടന്ന ദിനാചരണ പരിപാടിക്ക് സമരസമിതി മുക്കാളി യൂനിറ്റ് കൺവീനർ രാജൻ തീർത്ഥം സ്വാഗതം പറഞ്ഞു.സമരസമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.സി രാമചന്ദ്രൻ ദിനാചരണ പരിപാടി ഉത്ഘാടനം ചെയ്തു.പി.കെ കോയ അദ്ധ്യക്ഷം വഹിച്ചു. 

 കേരള ജനതയെ മുഴുവൻ കടക്കെണിയിൽ തള്ളിവിട്ടിട്ടും സർക്കാർ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് അതിശയിപ്പിക്കുന്നെന്നും മുഴുവൻ ഇരകളും ചെറുത്ത് നിൽപ്പിനായി തയ്യാറായി നിൽക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

 നസീർ വിരോളി, അഹമ്മദ് അത്താണിക്കൽ,ഹംസ അഴിയൂർ, അനിൽകുമാർ വി.കെ, ഇക്ബാൽ അഴിയൂർ, ഹംസ എരിക്കിൽ, സജ്ന. സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ