കണ്ണൂർ :ഉൾക്കടലിൽ മാത്രം ജീവിക്കുന്ന കടൽപ്പക്ഷികളെ പേരാവൂർ, തലശേരി ഭാഗങ്ങളിൽ കണ്ടെത്തി. സുട്ടിടെൺ (കറുത്ത കടലാള) എന്ന പക്ഷികളാണ് ലക്ഷ്യം തെറ്റിയെത്തിയത്. ലക്ഷദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഉൾക്കടലിൽ പ്രജനനം നടത്തുന്ന പക്ഷി യാണിത്.
ശക്തമായ കാറ്റിലായിരിക്കാം പക്ഷി ഗ്രാമങ്ങളിൽ എത്തിച്ചേർന്നതെന്ന് കരുതുന്നു. ഇത്രയും ദൂരം സഞ്ചരിച്ചതിനാൽ പക്ഷികൾ ക്ഷീണി തരായിരുന്നു.
പേരാവൂർ മണത്തണ അയോത്തുംചാൽ വഴിയരികിൽ കണ്ട പക്ഷിയെ ജില്ലാ പഞ്ചായത്തംഗം വി ഗീതയുടെ മകൾ സ്വാതി വീട്ടിലേക്ക് കൊണ്ടുവന്ന് പരിചരിച്ചു. അപകടനില തരണംചെയ്ത പക്ഷിയെ മാർക്ക് പ്രവർത്തകർക്ക് കൈമാറി. പേരാവൂരിലും തലശേരിയിലും കണ്ട ത്തിയ കടൽപ്പക്ഷികൾക്ക് ഫൈസൽ, ബിജിലേഷ് കോടിയേരി എന്നിവർ പ്രഥമ ശുശ്രൂഷ നൽകി.
അപകടങ്ങളിൽപ്പെടുന്ന പക്ഷികളെ കണ്ടെത്തിയാൽ ബന്ധപ്പെടേണ്ട നമ്പർ 98473 13431.
