തിരുവനന്തപുരം :2026 ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചപ്പോൾ കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിൽ നിന്ന് 10 ഉദ്യോഗസ്ഥർ പുരസ്കാരത്തിന് അർഹരായി. സേവനമികവും കൃത്യനിർവഹണത്തിലെ പ്രതിബദ്ധതയും പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
കണ്ണൂർ സിറ്റി ഡിഎച്ച്ക്യുവിലെ റിസർവ് സബ് ഇൻസ്പെക്ടർ എ ബൈജു കുമാർ, ചൊക്ലി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സജിത്ത് കങ്കിയുള്ളത്തിൽ, കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ടി ഗിരീശൻ, കണ്ണൂർ സിറ്റി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി വിജേഷ്, തലശ്ശേരി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ എം സുരേഷ്, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടി മഹേഷ് എന്നിവരാണ് മെഡൽ നേടിയ പ്രമുഖർ.
കൂടാതെ തലശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി മഹേഷ്, ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി ലിജു, കണ്ണൂർ സിറ്റി ഡിഎച്ച്ക്യുവിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ സി എം നിതേഷ്, വിരമിച്ച സബ് ഇൻസ്പെക്ടർ പ്രദീപൻ എന്നിവരും മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായി.
