കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി ബംഗളൂരു - കണ്ണൂർ പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതലാണ് സർവീസ് ആരംഭിക്കുന്നത്.
06567 നമ്പർ ബംഗളൂരു - കണ്ണൂർ സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 20-ന് രാത്രി 10.30-ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് 21-ന് ഉച്ചയ്ക്ക് 12.50-ന് കണ്ണൂരിലെത്തും. മടക്ക സർവീസിൽ 06568 നമ്പർ ട്രെയിൻ 21-ന് വൈകിട്ട് 4.10-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 22-ന് രാവിലെ 6.00-ന് ബംഗളൂരു കന്റോൺമെന്റിൽ എത്തുച്ചേരും.
പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. 16 സ്ലീപ്പർ കോച്ചുകളും 5 ജനറൽ കോച്ചുകളും അടങ്ങുന്നതാണ് ഈ സ്പെഷ്യൽ ട്രെയിൻ.
