Zygo-Ad

ആത്മഹത്യക്ക് ശ്രമിച്ച നഴ്സ് മരിച്ചു. ഭർതൃപീഡനമെന്ന് പരാതി


 അഞ്ചരക്കണ്ടി: ആത്മഹത്യക്ക് ശ്രമിച്ച സ്വകാര്യ ആശുപത്രി നഴ്സ് ചികിത്സയിലിരിക്കെ മരിച്ചു. ഭർതൃ പീഡനമെന്ന് ബന്ധുക്കളുടെ പരാതി.വെൺമണൽ പേരിയിലെ പ്രദീപന്റെ മകൾ അശ്വനി (25) ആണ് മരണപ്പെട്ടത്.

ഭർതൃ വീട്ടിൽ കഴിയുകയായിരുന്ന അശ്വനി ഏതാനും ദിവസം മുമ്പ് സ്വന്തം വീട്ടിലെത്തുകയും കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

  അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിൽ കഴിയവേ  വ്യാഴാഴ്ച്ച രാത്രിയാണ് മരണപ്പെട്ടത്.

 കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലെ നഴ്‌സാണ്. ഭർത്താവിന്റെ പീഢനത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാരോപിച്ച് ബന്ധുക്കൾ പിണറായി പൊലീസിൽ പരാതി നൽകി.

ഭർത്താവ്: വിപിൻ  അമ്മ:ഓമന

സഹോദരി: അനുശ്രീ

വളരെ പുതിയ വളരെ പഴയ