പാനൂർ :കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് വീടിൻ്റെ മേൽക്കൂര തകർന്നുവീണു. കരിയാട് കാഞ്ഞിരക്കടവ് പാലത്തിന് സമീപം കോവുമ്മൽ പുഴക്കൽ മിസിരിയയുടെ ഇരുനില വീടിന്റെ മേൽക്കൂരയാണ് ഞായർ രാവിലെ പത്തരയോടെ നിലം പൊത്തിയത്. അപകടം നടക്കുമ്പോൾ കുട്ടികളടക്കം പത്തു പേർ വീട്ടിലുണ്ടായിരുന്നു. മിസിരിയക്കും ഭർത്താവ് ഇസ്ഹാക്കി നും പരിക്കേറ്റു.
താൽക്കാലിക സീലീംങ് ഷീറ്റും ഓടും കഴുക്കോലും നിലം പതിച്ചു. ഹാളിലുണ്ടായിരുന്ന സോഫ, ഗ്ലാസ് ടേമ്പിൾ, കസേര, വാഷ്‌ബേസ്, ഫാൻ എന്നിവ തകർന്നു. ഇലക്ട്രിക്ക് ലൈൻ സംവിധാനം താറുമാറായി. ഇ കെ മനോജിൻ് നേതൃത്വത്തിൽ പ്രദേശ വാസികൾ മുകൾ ഭാഗം ഷീറ്റ് കെട്ടി വീടിന് സംരക്ഷണമൊരുക്കി. കെ പി മോഹ നൻ എംഎൽഎ, കൗൺസിലർ സി കെ സജില എന്നിവർ വീട് സന്ദർശിച്ചു.