പറശ്ശിനി: ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ് - മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്ച മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ഇതേ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ബോട്ട് താത്‌കാലികമായി മാട്ടൂൽ - അഴീക്കൽ ഫെറി റൂട്ടിൽ സർവീസ് നടത്തും.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിന് അറ്റകുറ്റപ്പണി ഉള്ളത് കൊണ്ടാണ് സർവീസിൽ മാറ്റം വരുത്തുന്നത്.