നരിക്കോട്ടുമല : മഴക്കെടുതിയിൽ പ്രയാസമനുഭവിക്കുന്ന തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരിക്കോട്ടുമല, വാഴമല പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുന്ന നരിക്കോട് സാംസ്കാരിക നിലയത്തിലെ ദുരിതാശ്വാസ ക്യാമ്പ് കോൺഗ്രസ് പ്രവർത്തക സംഘം സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും വൈദ്യസഹായവും ലഭ്യമാക്കണമെന്ന് സംഘം അധികൃതരോട് ആവശപ്പെട്ടു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ സുരേഷ്ബാബു, കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി പി കൃഷ്ണൻ , ബ്ലോക്ക് കോൺഗ്രസ് ജന: സെക്രട്ടറി കെ കെ ദിനേശൻ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി സായന്ത് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്
