Zygo-Ad

മാഹി ഗവൺമെൻ്റ്‌ സ്കൂൾ സമയമാറ്റം, അദ്ധ്യാപക ഒഴിവുകൾ എംഎൽഎയുമായി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി

പുതുച്ചേരി സംസ്ഥാന സ്‌കൂൾ സമയം പരിഷ്കരിച്ചു കൊണ്ട് വിദ്യാഭ്യാസ ഡയറക്‌ടറുടെ അറിയിപ്പ് മാഹിയിലെ മുസ്ലിം കുട്ടികളുടെ മദ്രസ പഠനം അവതാളത്തിലാകുമെന്നും, മദ്രസ പഠനത്തെ സാരമായി ബാധിക്കും: മുസ്ലിം ലീഗ്

മുമ്പ് ക്ലാസ്സ് നടന്നിരുന്നത് രാവിലെ ഒൻപതരമണിക്കായിരുന്നുപുതിയ പരിഷ്‌കരിച്ച സമയക്രമം അനുസരിച്ച് രാവിലെ 9 മണിക്കാണ് ക്ലാസ് തുടങ്ങുന്നത്.

ഇത് കാരണം മാഹിയിലെ മുസ്ലിം കുട്ടികൾക്ക് വെള്ളിയാഴ്ച ജുമാ നമസ്‌കാരം പോലും ലഭിക്കാതെ വരും.

സംസ്ഥാനത്ത് സി.ബി.എസ്.ഇ സിലബസ് നടപ്പിലായതോടെ പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചിരിക്കുകയാണ്. രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് നാലര വരെയായിരിക്കും ഇനി സ്‌കൂൾ സമയം. പല തസ്തികകളിലും അധ്യാപകരില്ലതെ വിദ്യാർത്ഥികൾക്ക് പഠനം തന്നെ മുടങ്ങി കിടക്കുന്ന സാഹചര്യമാണുള്ളത് ഹിന്ദി അറബിക്ക് ഭാഷ അദ്ധ്യാപകരായി വളരെ ചുരുക്കം ചില അദ്ധ്യാപകർ മാത്രമെ ഉള്ളൂ ആവശ്യമായ അധ്യാപകരെ ഉടൻ നിയമനം

നടത്തുക മുസ്ലിം വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെയും, വെള്ളിയാഴ്ച ജുമാഅ നമസ്ക്കാരത്തെയും സാരമായി ബാധിക്കുന്ന ഈ കാര്യത്തിൽ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് മാഹി ജില്ലാ മുസ്ലിം ലിഗ് കമ്മിറ്റി മാഹി എം എൽ എ രമേശ് പറമ്പത്തിന് നല്‌കിയ നിവേദനം വഴി
ആവശ്യപ്പെട്ടു

ഈ വിഷയത്തിൽ നേരത്തെ മാഹി റിജിനൽ അഡ്മ‌ിസ്ട്രേറ്റർക്കും, മാഹി സി.ഇ.ഒ നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു നിവേദക സംഘത്തിൽ ജില്ലാ സെക്രട്ടറി എവി ഇസ്‌മായിൽ, എം എ ഖാദർ, ഇസ്മായിൽ ചങ്ങരോത്ത്, അൽതാഫ് പാറാൽ, അൻസീർ പള്ളിയത്ത്, കെ.ഷംസു എന്നിവർ പങ്കെടുത്തു
വളരെ പുതിയ വളരെ പഴയ