ന്യൂഡൽഹി: വെട്ടിക്കുറച്ച കേരളത്തിന്റെ റേഷൻ മണ്ണെണ്ണ വിഹിതം നിലവിലെ സാഹചര്യത്തിൽ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. 2025-ലും കഴിഞ്ഞ മാർച്ചിലും അനുവദിച്ച 4,068 കിലോ ലീറ്റർ മണ്ണെണ്ണ സംസ്ഥാനം പൂർണ്ണമായും ഏറ്റെടുക്കാത്തതിന്റെ കാരണം കൃത്യമായി അറിയിക്കാത്തതിനാലാണ് വിഹിതം വെട്ടിക്കുറച്ചതെന്നും പുനഃസ്ഥാപിക്കാൻ സാധിക്കാത്തതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
