Zygo-Ad

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അപകട സമയത്ത് കാറിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്ററെന്ന് ബി.എം.ഡബ്ല്യു റിപ്പോർട്ട്


കൊച്ചി: നെടുമ്പാശ്ശേരിയിലുണ്ടായ മിനി കൂപ്പർ അപകടത്തിൽ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിച്ച് നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു സാങ്കേതിക പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചു. കാറിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽനിന്ന് വീണ്ടെടുത്ത ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്താണ് കമ്പനി അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ കൈമാറിയത്.

അപകടം നടക്കുന്നതിന് അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗത മണിക്കൂറിൽ 162 കിലോമീറ്റർ ആയിരുന്നുവെന്ന് ബി.എം.ഡബ്ല്യുവിന്റെ റിപ്പോർട്ടിൽ പറയുന്നു. കൂട്ടിയിടിയുടെ ആഘാതം സംഭവിച്ച സമയത്ത് വേഗത 144 കിലോമീറ്ററായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഒരു സെക്കൻഡ് ശേഷിക്കെ മാത്രമാണ് ഡ്രൈവർ ബ്രേക്ക് അമർത്തിയതെന്നും പരിശോധനയിൽ വ്യക്തമായി.

നേരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണസംഘം കണ്ടെത്തിയ വിവരങ്ങൾക്ക് പൂർണ്ണമായും തെളിവ് നൽകുന്നതാണ് ബി.എം.ഡബ്ല്യുവിന്റെ ഈ ശാസ്ത്രീയ റിപ്പോർട്ട്.

 

വളരെ പുതിയ വളരെ പഴയ