Zygo-Ad

ഓപ്പറേഷൻ തൂഫാൻ: 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി, 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു


തിരുവനന്തപുരം: കേരളത്തിലെ ലഹരിമാഫിയയെ ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ നടപടികൾ ശക്തമാക്കുന്നു. മയക്കുമരുന്ന് കച്ചവടത്തിലൂടെയും കടത്തിലൂടെയും സമ്പാദിച്ച 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി ഓപ്പറേഷന്റെ നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു. ഇതിനകം 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ഓപ്പറേഷന് ലഭിക്കുന്നത്. ഫോൺ വഴി 8,125 പരാതികളും വാട്സാപ്പിലൂടെ 5,668 പരാതികളും ഇതുവരെ ലഭിച്ചു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

വിദേശത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നവർക്കെതിരെ അന്താരാഷ്ട്ര തലത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ 2,500 ഓളം പേരെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ