തിരുവനന്തപുരം: ദീർഘകാലമായി വാഹന നികുതി കുടിശ്ശിക വരുത്തിയവർക്ക് വൻ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ (One Time Settlement) നികുതി അടച്ച് തീർക്കാൻ അവസരമൊരുക്കി മോട്ടോർ വാഹന വകുപ്പ്. പിഴത്തുകയിൽ ഉൾപ്പെടെ ആകർഷകമായ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാനാണ് വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നത്.
2026 മാർച്ച് 31 വരെ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അർഹരായ വാഹന ഉടമകൾക്ക് 2027 മാർച്ച് 31 വരെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
നികുതി കുടിശ്ശിക മൂലം നിയമനടപടികളും റവന്യൂ റിക്കവറിയും നേരിടുന്ന വാഹന ഉടമകൾക്ക് വലിയ ആശ്വാസമാണ് സർക്കാരിന്റെ ഈ തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട ആർ.ടി.ഒ ഓഫീസുകളിലോ ഓൺലൈൻ പോർട്ടൽ വഴിയോ അപേക്ഷ നൽകി കുടിശ്ശിക തീർപ്പാക്കാവുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
