Zygo-Ad

സർക്കാർ ജോലിയും കാറും എസിയും ഉള്ളവർ! സൗജന്യ റേഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹരെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: രാജ്യത്തെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ (PMGKAY) ഗുണഭോക്തൃ പട്ടികയിൽ 13.2 ശതമാനം അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. സർക്കാർ ജോലിയും കാറും എസിയും അടക്കമുള്ള സൗകര്യങ്ങളുള്ള യോഗ്യതയില്ലാത്ത നിരവധി കുടുംബങ്ങൾ സൗജന്യ റേഷൻ കൈപ്പറ്റുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പശ്ചിമ ബംഗാളിലാണ് അനർഹരായ ഗുണഭോക്താക്കളുടെ നിരക്ക് ഏറ്റവും ഉയർന്നിരിക്കുന്നത്. പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തവരും ഉയർന്ന വരുമാനമുള്ളവരുമായ ആളുകൾ പട്ടികയിൽ ഉൾപ്പെട്ടത് അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ട്.

പട്ടികയിൽ കടന്നുകൂടിയ അനർഹരെ കണ്ടെത്തി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹരായവർക്ക് മാത്രം സൗജന്യ റേഷൻ ഉറപ്പാക്കുന്നതിനായി ഗുണഭോക്തൃ പട്ടിക കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം.



വളരെ പുതിയ വളരെ പഴയ