Zygo-Ad

കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം


തിരുവനന്തപുരം: കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരങ്ങൾ 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാൻ അവസരം. അഞ്ച് വയസ്സിലും 15 വയസ്സിലും കുട്ടികളുടെ ആധാർ ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ സേവന കേന്ദ്രങ്ങൾ വഴിയും ഈ സൗജന്യ സേവനം ലഭ്യമാകും. നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികളുടെ ആധാർ രേഖകൾ കൃത്യസമയത്ത് പുതുക്കി നൽകാൻ രക്ഷിതാക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ