തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നു. പുതിയ പരിഷ്കാരമനുസരിച്ച് ലൈസൻസ് സ്വന്തമാക്കാൻ ഉദ്യോഗാർത്ഥികൾ ഇനി മുതൽ മൂന്ന് ടെസ്റ്റുകൾ പാസാകേണ്ടി വരും. ഡിസംബർ മുതൽ പുതിയ നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.
നിലവിലുള്ള ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട് - റോഡ് ടെസ്റ്റ് എന്നിവയ്ക്ക് പുറമെ 'ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്' (Hazard Perception Test) കൂടി വിജയിച്ചാൽ മാത്രമേ ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയുള്ളൂ. വാഹനമോടിക്കുമ്പോൾ റോഡിലുണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് കൃത്യസമയത്ത് പ്രതികരിക്കാനുമുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്നതിനാണ് ഈ പുതിയ പരീക്ഷ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും സംസ്ഥാനത്ത് സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് മോട്ടോർ വാഹന വകുപ്പ് പുതിയ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നത്.
three-tests-mandatory-for-driving-license-in-kerala-from-december-hazard-perception-test-added
