Zygo-Ad

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 18 വർഷം


മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 18 വർഷം. 2008 നവംബർ 26-നാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണം അരങ്ങേറിയത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാനിൽ നിന്നും കടൽമാർഗം മുംബൈ തീരത്തെത്തിയ പത്ത് ലഷ്കർ ഇ തയ്ബ ഭീകരർ സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്‌റോയ് ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയെല്ലാം ഭീകരർ ലക്ഷ്യമിട്ടു.

നാല് ദിവസത്തോളം നീണ്ടുനിന്ന സൈനിക-സുരക്ഷാ സേനകളുടെ പ്രത്യാക്രമണത്തിനൊടുവിലാണ് ഭീകരരെ കീഴടക്കാനായത്. ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും സ്മരണകൾക്ക് മുന്നിൽ രാജ്യം ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.



വളരെ പുതിയ വളരെ പഴയ