സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ നിരീക്ഷണത്തിനായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയ്യാറാക്കി. കൂടാതെ സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി പി എസ് സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ട്. അടുത്ത വർഷത്തെ ബജറ്റിലേക്കായി വകുപ്പിന്റെ നിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടുത്തും.
റേഷൻ സാധനങ്ങൾ അനധികൃതമായി കൈമാറുന്നതും മറിച്ചു വിൽക്കുന്നതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുകയാണ് ക്യാമറ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
