Zygo-Ad

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി


കൊച്ചി :മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ