Zygo-Ad

കാഞ്ഞങ്ങാട്ട് ഓഫീസിൽ നിന്ന് നാല് ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി: പോന്നാനി സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന എം.പി.എം സ്ഥാപനത്തിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ അകത്തുകയറി മോഷ്ടിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു.  

​പുല്ലൂർ പാറപ്പള്ളി സ്വദേശി എം.സി. അമീറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 26-ന് വൈകുന്നേരം 3 മണിക്കും 4 മണിക്കും ഇടയിലാണ് സംഭവം നടന്നത്. മീൻ മാർക്കറ്റിൽ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ഹസ്സനെ സംശയിക്കുന്നുവെന്ന പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.  


 

വളരെ പുതിയ വളരെ പഴയ