Zygo-Ad

വാഹന ഉടമകൾക്ക് ആശ്വാസം: നികുതി കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതിയും ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവും


തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് വലിയ ആശ്വാസമായി നികുതി കുടിശ്ശിക തീർപ്പാക്കുന്നതിനായി സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ 2027 മാർച്ച് 31 വരെ ലഭ്യമായിരിക്കും. 2022 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിലെ വാഹന നികുതി കുടിശ്ശികകൾ തീർപ്പാക്കാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്.

ഇതനുസരിച്ച് സ്വകാര്യ വാഹനങ്ങളുടെ ഉടമകൾക്ക് നാല് വർഷത്തെ ആകെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം അടച്ച് കട ബാധ്യതകൾ തീർപ്പാക്കാനാകും.

കൂടാതെ മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കും ട്രാഫിക് നിയമലംഘനങ്ങൾക്കും ചുമത്തിയ പിഴ തുകകളിൽ (ചലാനുകൾ) 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പിഴയുടെ പകുതി തുക മാത്രം അടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ വാഹന ഉടമകൾക്ക് സാധിക്കും.

 

വളരെ പുതിയ വളരെ പഴയ