Zygo-Ad

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു; വേഗത മണിക്കൂറിൽ 280 കിലോമീറ്റർ


ന്യൂഡൽഹി: ഇന്ത്യയിൽ നിർമ്മിച്ച രാജ്യത്തിന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ അധികം വൈകാതെ ട്രാക്കിലെത്തും. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണം ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സസ് ലിമിറ്റഡിന്റെ (BEML) നിർമാണശാലയിൽ പുരോഗമിക്കുകയാണ്. ട്രെയിനിന്റെ കരുത്തും ഉയർന്ന വേഗത്തിൽ ഓടാനുള്ള ശേഷിയും ഉറപ്പാക്കുന്നതിനുള്ള വിവിധ പരിശോധനകളും നടന്നുവരുന്നു.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ ഇടനാഴിയിലാകും ഈ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. ഇന്ത്യൻ എൻജിനീയറിങ് മികവിൽ ഒരുങ്ങുന്ന ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് മുൻഗണന നൽകുന്നത്. പരിശോധനാ ഘട്ടത്തിൽ മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. എന്നാൽ യാത്രക്കാരുമായി സർവീസ് നടത്തുമ്പോൾ പരമാവധി വേഗം മണിക്കൂറിൽ 249 കിലോമീറ്ററായിരിക്കും.

 

വളരെ പുതിയ വളരെ പഴയ