Zygo-Ad

കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ഗതാഗതം തടസ്സപ്പെട്ടു


കൊടുവള്ളി (കോഴിക്കോട്): കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. ദേശീയപാതയിൽ ഹ്യൂണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ. 77 ജെ 5373 നമ്പർ ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തും മറ്റും കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.



വളരെ പുതിയ വളരെ പഴയ