Zygo-Ad

അനർഹരുടെ റേഷൻ കാർഡ് ദുരുപയോഗം: പരിശോധനയും പിഴയും കർശനമാക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്



തിരുവനന്തപുരം: റേഷൻ കാർഡുകൾ അനർഹർ കൈവശം വെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പരിശോധനയും പിഴയും കർശനമാക്കുന്നു. സംസ്ഥാനത്തെ 9,272 റേഷൻ കടകളിലായി ആകെയുള്ള 59,22,669 കാർഡുടമകളിൽ വലിയൊരു വിഭാഗം അനർഹർ റേഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ നീക്കം.

അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട ഭക്ഷ്യവസ്തുക്കൾ അനർഹർ തട്ടിയെടുക്കുന്നത് തടയുന്നതിനായി സംസ്ഥാനവ്യാപകമായി ഊർജ്ജിത പരിശോധനകൾ നടത്താനാണ് തീരുമാനം. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ